: :
3

What's New?

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുളള തിരച്ചിലിൽ കാണാതായ ട്രക്കിന്റെ നിർണായക സിഗ്നൽ കിട്ടി. ഐബോഡ് ഡ്രോൺ പരിശോധനയിലാണ് നദിയിലെ മൺകൂനയ്ക്ക് അരികിൽ നിന്നും സിഗ്നൽ ലഭിച്ചത്. അർജുന്റെ ട്രക്ക് …

പത്തനംതിട്ട: തിരുവല്ല വേങ്ങലില്‍ പള്ളിക്ക് സമീപം കാറിന് തീപിടിച്ച് മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു. തിരുവല്ല തുകലശ്ശേരി സ്വദേശി രാജു തോമസ് ഭാര്യ ലൈജി തോമസ് എന്നിവരാണെന്ന് കൗൺസിലർ റീന പറഞ്ഞു. …

ന്യൂഡൽഹി: മൊബൈൽ ഫോൺ വോയിസ് ഡാറ്റ സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാവശ്യമായ ടവറുകൾ മറ്റ് സേവന ദാതാക്കൾക്ക് വാടകയ്ക്ക് നൽകിയതിലൂടെ സർക്കാർ സ്ഥാപനമായ ബിഎസ്എൻഎൽ കഴിഞ്ഞ വർഷം സ്വന്തമാക്കിയത് ആയിരം കോടിയിലധികം …

മുംബൈ: ഇൻഡിഗോ വിമാനത്തിൽ തേനീച്ച ആക്രമണമുണ്ടായതോടെ വെള്ളം ചീറ്റി തുരത്തി. മുംബൈയിൽനിന്ന് ബറേലിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ വിൻഡോ ഗ്ലാസിനു പുറത്താണ് തേനീച്ചകൾ കൂട്ടമായി എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. യാത്രക്കാരുടെ …

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോടിന്റെ വിവിധ ഭാഗങ്ങളില്‍ 10 എ ഐ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് തിരുവനന്തപുരം നഗരസഭ. ഹൈക്കോടതിയില്‍ തിരുവനന്തപുരം നഗരസഭ സെക്രട്ടറി നല്‍കിയ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. …

ഉത്തരവില്‍ പിശക്; കെഎസ്ആര്‍ടിസി രണ്ടാം ഗഡു ശമ്പള വിതരണവും വൈകും

തിരുവനന്തപുരം: ഉത്തരവിലെ പിശക് മൂലം കെഎസ്ആര്‍ടിസിയിലെ രണ്ടാം ഗഡു ശമ്പള വിതരണം വൈകും. ജൂണ്‍ മാസത്തിലെ രണ്ടാം ഗഡു എന്ന് രേഖപ്പെടുത്തുന്നതിന് പകരം ജൂലൈ എന്ന് പരാമര്‍ശിച്ചതാണ് കുഴപ്പമായത്. ഉത്തരവില്‍ തിരുത്തല്‍ വരുത്തി ഇന്ന് തന്നെ ജൂണിലെ ശമ്പളത്തിന്റെ രണ്ടാം ഗഡു നല്‍കാനാണ് ശ്രമം.

ജൂലൈ മാസം പകുതിയിലായിരുന്നു ജൂണ്‍ മാസത്തെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തത്. 30 കോടി സര്‍ക്കാര്‍ ഫണ്ടും 8.4 കോടി രൂപ ബാങ്ക് ഓവര്‍ ഡ്രാഫ്റ്റും എടുത്താണ് ആദ്യഗഡു ശമ്പളം വിതരണം ചെയ്തത്. രണ്ടാം ഗഡു നല്‍കേണ്ട തീയതിയിലായിരുന്നു ആദ്യ ഗഡു വിതരണം ചെയ്തത്. ശമ്പളം വൈകിയതില്‍ ശക്തമായ പ്രതിഷേധത്തിലായിരുന്നു ജീവനക്കാര്‍.

അതിനിടെ കെഎസ്ആര്‍ടിസി അടച്ചുപൂട്ടാതിരിക്കാന്‍ എന്ത് ചെയ്യാനാകുമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആരാഞ്ഞിരുന്നു. കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നയം തീരുമാനിച്ച് നടപ്പാക്കണമെന്നും മാനേജ്മെന്റിനെയും തൊഴിലാളികളെയും വിശ്വാസത്തില്‍ എടുക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ശമ്പള ഇനത്തില്‍ തൊഴിലാളികള്‍ക്ക് നല്‍കാനുള്ള ബാക്കി തുക അഞ്ച് ദിവസത്തിനകം നല്‍കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനിടെയാണ് ഉത്തരവിലെ പിശക് മൂലം ശമ്പളം വീണ്ടും വൈകുന്നത്.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News