തൃശ്ശൂർ ജില്ലയിൽ ഇന്ന് നേഴ്സുമാർ നടത്താനിരുന്ന സമ്പൂർണ്ണ പണിമുടക്ക് പിന്‍വലിച്ചു. തീരുമാനം ജില്ലാ കളക്ടറുടെ ഇടപെടലിനെ തുടര്‍ന്ന്. ഞായറാഴ്ച്ച കളക്ടര്‍ ചര്‍ച്ചക്ക് വിളിച്ചതായി യുഎന്‍എ പ്രസിഡന്റ് ജാസ്മിന് ഷാ.
നൈൽ ആശുപത്രിയിലെ ഗർഭിണിയായ നേഴ്സിനെ ഡോക്ടർ മർദ്ദിച്ചു എന്ന ആരോപണത്തിലാണ് പണിമുടക്ക്. നഴ്സുമാരെ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ടുള്ള ചർച്ചയ്ക്കിടെ ആശുപത്രി എംഡി മർദ്ദിച്ചതായാണ് പരാതി.