: :
3

What's New?

കായംകുളം: കായംകുളത്ത് യുവാവ് കുത്തേറ്റ് മരിച്ചു. രണ്ടാംകുറ്റി ദേശത്തിനകം കോളനിയിൽ സാദിഖ് (40) ആണ് മരിച്ചത്. ജ്യേഷ്ഠൻ ഷാനവാസ് ആണ് കുത്തിയത്. കുടുംബ വഴക്ക് ആണ് സംഘർഷത്തിൽ കലാശിച്ചത്. ഷാനവാസിനെ …

കൊച്ചി: കാക്കനാട് ഡിഎല്‍എഫ് ഫ്‌ളാച്ച് സമുച്ചയത്തില്‍ മുന്നൂറോളം പേര്‍ക്ക് ചര്‍ദ്ദിയും വയറിളക്കവും. കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നുവെന്നാണ് സൂചന. രോഗബാധിതര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. അഞ്ച് വയസിന് താഴെയുള്ള 25 …

മ്യൂണിക്: യൂറോ കപ്പിലെ ആദ്യ മത്സരത്തിനിടെ മൂക്കിന് പരിക്കേറ്റ ഫ്രാൻസ് നായകൻ കിലിയൻ എംബാപ്പെ ഇനിയുള്ള മത്സരങ്ങലില്‍ മാസ്ക് മുഖത്ത് ധരിച്ച് കളിക്കും. ഫ്രാൻസ് ഫുട്ബോൾ ഫെഡറേഷൻ ഇക്കാര്യം സ്ഥിരീകരിച്ചു. …

വയനാട്: വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രിയങ്ക ഗാന്ധിയെ പ്രഖ്യാപിച്ചെങ്കിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും. മഹാരാഷ്ട്ര, ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഒപ്പമാകും വയനാട്ടിലെ ഉപതിരഞ്ഞെടുപ്പുമെന്നാണ് സൂചന. …

തിരുവനന്തപുരം: സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ പെൺകുട്ടി ആത്മ​ഹത്യ ചെയ്തു. ഇൻസ്റ്റഗ്രാം റീലുകളിലൂടെ പ്രശസ്തയായാണ് 18 കാരി. തിരുമല കുന്നപ്പുഴ സ്വദേശിയാണ്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവുമായി പെൺകുട്ടി സൗഹൃദത്തിലായിരുന്നു. ഇരുവരും …

തെറ്റ് പറ്റിയെന്ന് രേവത് ബാബു; കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് പരാതി

കൊച്ചി: ആലുവയില്‍ ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ അന്ത്യ കര്‍മങ്ങള്‍ നടത്താന്‍ പൂജാരിമാര്‍ വിസമ്മതിച്ചെന്ന പരാമര്‍ശം തെറ്റെന്ന് സമ്മതിച്ച് രേവത് ബാബു. തനിക്ക് തെറ്റുപറ്റിയെന്നും പൂജാരിമാരെ അടച്ചാക്ഷേപിച്ചതില്‍ ക്ഷമ ചോദിക്കുകയാണെന്നും രേവത് ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു. ഇയാള്‍ക്കെതിരെ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന പരാതി റൂറല്‍ എസ്പിക്ക് ലഭിച്ചതിന് പിന്നാലെയാണ് നീക്കം.

മാധ്യമശ്രദ്ധ നേടാനുള്ള വ്യാജ ആരോപണമാണ് രേവത് നടത്തിയതെന്നും മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടി ആലുവ സ്വദേശി അഡ്വ.ജിയാസ് ജമാലാണ് പരാതി നല്‍കിയത്. രേവതാണ് കുട്ടിയുടെ അന്ത്യകര്‍മ്മം ചെയ്തത്. പൂജാരിമാര്‍ എത്താന്‍ വിസമ്മതിച്ചതിനാലാണ് പൂജാകര്‍മ്മങ്ങള്‍ വലുതായി അറിയില്ലെങ്കിലും അതിനു തയ്യാറായതെന്ന് ഇയാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം കീഴ്മാട് പൊതുശ്മശാനത്തില്‍ സംസ്‌കരിച്ച ശേഷം അന്‍വര്‍ സാദത്ത് എംഎല്‍എയ്‌ക്കൊപ്പമാണ് ഇയാള്‍ മാധ്യമങ്ങളെ കണ്ടത്.

‘പൂജാരിമാരെ തിരഞ്ഞ് ആലുവ പോയി, മാള പോയി, കുറമശ്ശേരി ഭാഗത്തൊക്കെ അലഞ്ഞു. ഒരു പൂജാരിയും വരാന്‍ തയാറായില്ല. അവരൊന്നും മനുഷ്യന്മാരല്ല. അവര്‍ ചോദിച്ചത് ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നാണ്. ഹിന്ദിക്കാരുടെ കുട്ടിയാണെങ്കിലും മനുഷ്യന്മാര്‍ തന്നെയല്ലേ? അപ്പോള്‍ ഞാന്‍ വിചാരിച്ചു, നമ്മുടെ മോള്‍ടെ കാര്യമല്ലേ, ഞാന്‍ തന്നെ കര്‍മം ചെയ്യാം എന്ന്. എനിക്ക് കര്‍മങ്ങള്‍ അത്ര നന്നായി അറിയുന്ന ആളല്ല. ഞാന്‍ ഇതിനു മുന്‍പ് ഒരു മരണത്തിനേ കര്‍മം ചെയ്തിട്ടുള്ളൂ. ഇതു കേട്ടപ്പോള്‍ എനിക്ക് ആകെ വല്ലായ്മ തോന്നി’ രേവത് പറഞ്ഞു. ഈ വാദം വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

IPL Live Score Updates

Recent News