ശബരിമല ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടിന്‍റെ ഡി പി ആര്‍ ലഭിച്ച ശേഷം തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനാണ് വ്യോമയാന സഹമന്ത്രി വി കെ സിങ് രേഖാമൂലം മറുപടി നല്‍കിയത്.
കേരളം നടത്തിയ സാമൂഹിക ആഘാത പഠനം അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു പദ്ധതിയുടെ നിലവിലെ സ്ഥിതി ജോണ്‍ ബ്രിട്ടാസ് എംപി ചോദിച്ചത്. ഏപ്രില്‍ 13ന് പദ്ധതിക്ക് സൈറ്റ് ക്ലിയറന്‍സ് ലഭിച്ചിരുന്നു. ഇനി ഡിപിആര്‍ ലഭിക്കുന്ന മുറയ്ക്ക് പദ്ധതി വേഗത്തിലാകുമെന്നും കേന്ദ്രവ്യോമയാന മന്ത്രാലയം അറിയിച്ചു.