തക്കാളിയുടെ വില വര്‍ധനവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്. കൊലപാതകവും മോഷണവുമടക്കമുള്ള വാര്‍ത്തകള്‍ പുറത്തുവന്നു. ഇപ്പോഴിതാ തക്കാളിയുമായി പോയ ലോറി കാണാതായി എന്നുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം നടന്നത്.
ഇരുപത്തിയൊന്ന് ലക്ഷം രൂപയുടെ തക്കാളിയുമായി പോയ ലോറിയാണ് കാണാതായത്. കോലാറിലെ മെഹ്ത ട്രാന്‍സ്‌പോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി. എസ്വിടി ട്രേഡേഴ്‌സ്, എജി ട്രേഡേഴ്‌സ് എന്നിവരുടെ തക്കാളിയാണ് ലോറിയിലുണ്ടായിരുന്നതെന്നു പൊലീസ് പറയുന്നു. വ്യാഴാഴ്ചയാണ് ലോറി പുറപ്പെട്ടത്.
ലോറി ഡ്രൈവറെക്കുറിച്ചു ഒരു വിവരവുമില്ലെന്നു തക്കാളി കയറ്റി അയച്ചവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കോലാര്‍ പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.