: :
3

What's New?

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിയായ 28കാരിയുടെ …

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, …

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 78 പേരെ ഇനിയും കാണാതായിട്ടുണ്ട്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും …

ഐപിഎല്ലിലെ റെക്കോഡ് സ്കോറുമായി സൺറൈസേഴ്സ്; ഡൽഹിക്ക് ലക്ഷ്യം 267 റൺസ്

ഐപിഎല്ലിൽ വെടിക്കെട്ട് പ്രകടനവുമായി സൺറൈസേഴ്സ് ബാറ്റർമാർ കളം നിറഞ്ഞപ്പോൾ ഒരിക്കൽകൂടി പിറന്നത് വമ്പൻ സ്കോർ. ഓപ്പണർ‌മാർ തുടങ്ങിവച്ച വമ്പനടികൾ അവസാന ഓവറുകളിൽ ഷഹബാസ് അഹമ്മദ് ഏറ്റെടുത്തതോടെ ടീം വമ്പൻ സ്കോര്‍ സ്വന്തമാക്കി.

ഡൽഹി ക്യാപിറ്റൽസിന് മുന്നിൽ 267 റൺസ് വിജയലക്ഷ്യമാണ് സൺറൈസേഴ്സ് ഉയർത്തിയത്. ഒരു ഘട്ടത്തിൽ 300 റൺസ് എളുപ്പം മറികടക്കുമെന്ന് തോന്നിച്ചതാണ്. എന്നാൽ മധ്യ ഓവറുകളിൽ വിക്കറ്റുകള്‍ വീണതും റൺറേറ്റ് കുറഞ്ഞതും സൺറൈസേഴ്സിന് തിരിച്ചടിയായി.

നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് 266 റൺസ് നേടിയത്. 32 പന്തിൽ 89 റൺസ് അടിച്ചുകൂട്ടിയ ഓപ്പണര്‍ ട്രാവിസ് ഹെഡാണ് ടോപ് സ്കോറർ. ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത ഡൽഹി ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ തീരുമാനം തെറ്റാണെന്ന് തെളിയിച്ചുകൊണ്ടാണ് സൺറൈസേഴ്സ് ഓപ്പണർമാർ ബാറ്റിങ് തുടങ്ങിയത്.

ആദ്യ 5 ഓവറുകളിൽ 103 റൺസ് ‌അടിച്ചുകൂട്ടിയ ഹൈദരാബാദ് താരങ്ങൾ പവർപ്ലേയിൽ 125 റൺസാണ് സ്വന്തമാക്കിയത്. ഐപിഎലിലെ റെക്കോർഡാണിത്. ഇതിനിടെ കേവലം 16 പന്തിൽനിന്ന് ട്രാവിസ് ഹെഡ് അർധ സെഞ്ചുറിയും നേടിയിരുന്നു.

ഹെഡ്ഡിനൊപ്പം ബാറ്റിങ് വിസ്ഫോടനം തീർത്ത അഭിഷേക് ശർമയെ പുറത്താക്കി കുൽദിപ് യാദവാണ് ആദ്യ വിക്കറ്റ് പാര്‍ട്നർഷിപ് 131 റൺസിൽ അവസാനിപ്പിച്ചത്. 383 സ്ട്രൈക്ക് റേറ്റിൽ, വെറും 12 പന്തിൽനിന്ന് 46 റൺസ് നേടിയാണ് അഭിഷേക് പുറത്തായത്. 2 ഫോറും 6 സിക്സുമാണ് താരം അടിച്ചുകൂട്ടിയത്.

അതേ ഓവറിന്റെ അവസാന പന്തിൽ എയ്ഡൻ മാർക്രത്തെ (1) പുറത്താക്കി കുൽദീപ് രണ്ടാം പ്രഹരമേൽപ്പിച്ചു. തന്റെ തൊട്ടടുത്ത ഓവറിൽ കുൽദീപ് തന്നെ അപകടകാരിയായ ഹെഡ്ഡിനേയും മടക്കി. 32 പന്തിൽ 11 ഫോറും 6 സിക്സും സഹിതം 89 റൺസാണ് താരം അടിച്ചെടുത്തത്. ഹെൻറിച് ക്ലാസനും (8 പന്തിൽ 15) പിന്നാലെ പുറത്തായതോടെ ഹൈദരാബാദിന്റെ റൺറേറ്റ് ഇടിഞ്ഞു. എട്ടാം ഓവറിൽ 150 പിന്നിട്ട ടീം സ്കോർ 15ാം ഓവറിലാണ് 200 കടന്നത്.

27 പന്തിൽ 37 റൺസ് നേടിയ നിതീഷ് കുമാർ റെഡ്ഡിയെ കുൽദീപ് വാർണറുടെ കൈകളിലെത്തിച്ചു. അവസാന ഓവറുകളിൽ തകർത്തടിച്ച ഷഹബാസ് അഹമ്മദ് (29 പന്തിൽ 59*) ടീം സ്കോർ 250 കടത്തി. നായകൻ പാറ്റ് കമ്മിൻസ് 1 റൺസുമായി പുറത്തായി. ഡൽഹിക്കു വേണ്ടി കുൽദീപ് നാലും മുകേഷ് കുമാർ, അക്ഷർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റു വീതവും നേടി.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News