ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ നാലാം നമ്പറിലാണ് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ കളിച്ചത്. ഇന്ത്യക്ക് വേണ്ടി ടെസ്റ്റില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന ആറാമത്തെ താരമാണ് കിഷന്‍. നയന്‍ മോംഗിയ, സയ്യിദ് കിര്‍മാനി, ഫാറൂഖ് എഞ്ചിനീയര്‍, ബുദി കുന്ദേരന്‍, നരേന്‍ തമാനെ എന്നിവരാണ് മറ്റുതാരങ്ങങ്ങള്‍. അര്‍ധ സെഞ്ചുറി നേടാന്‍ കിഷനായിരുന്നു. ആദ്യ ഇന്നിംഗ്‌സിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് ശേഷം 34 പന്തില്‍ 52 റണ്‍സാണ് ഇഷാന്‍ നേടിയത്. നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു കിഷന്റെ ഇന്നിംഗ്‌സ്.
രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന കിഷന്റെ ആദ്യ അര്‍ധ സെഞ്ചുറിയാണിത്. സിക്‌സോടെ കിഷന്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്നിംഗ്‌സ് ഡിക്ലര്‍ ചെയ്യുകയും ചെയ്തു. ഇപ്പോള്‍ തന്നെ നാലാം നമ്പറില്‍ കളിപ്പിക്കാനുള്ള തീരുമാനത്തെ കുറിച്ച് സംസാരിക്കുകയാണ് കിഷന്‍. വിരാട് കോലി തന്റെ സ്ഥാനം ഒഴിഞ്ഞുതരികയായിരുന്നുവെന്ന് കിഷന്‍ വ്യക്തമാക്കി. താരത്തിന്റെ വാക്കുകള്‍… ”എന്നെ സംബന്ധിച്ചിടത്തോളം സ്‌പെഷ്യല്‍ ഇന്നിംഗ്‌സാണിത്. എന്നില്‍ നിന്നാണ് എന്താണ് വേണ്ടതെന്ന് ടീമിന് നന്നായി അറിയാമായിരുന്നു. എല്ലാവരുടേയും പിന്തുണ എനിക്കുണ്ടായിരുന്നു. എന്നാലെ നാലാം നമ്പറില്‍ കളിപ്പിക്കാന്‍ തീരുമാനിച്ചത് വിരാട് കോലിയാണ്. പോയിന്റെ സ്വന്തം ശൈലിയില്‍ കളിക്കാന്‍ കോലി ആവശ്യപ്പെടുകയായിരുന്നു. അത് നല്ല തീരുമാനമായിരുന്നു. ചില സമയങ്ങളില്‍ ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ എടുക്കേണ്ടി വരും.” കിഷന്‍ വ്യക്തമാക്കി. പിന്നാലെ കോലിയെ പ്രകീര്‍ത്തിച്ച് ക്രിക്കറ്റ് ആരാധകര്‍ രംഗത്തെത്തി. ചില ട്വീറ്റുകള്‍ വായിക്കാം.
നേരത്തെ, റിഷഭ് പന്ത് പരമ്പരയ്ക്ക് നല്‍കിയ പിന്തുണയെ കുറിച്ചും കിഷന്‍ സംസാരിച്ചിരുന്നു. അതിങ്ങനെ… ”വെസ്റ്റ് ഇന്‍ഡീസിലേക്ക് വരുന്നതിന് മുമ്പ് ഞാന്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു. റിഷഭ് പന്തും അവിടെയുണ്ടായിരുന്നു. ഞാന്‍ എങ്ങനെയാണ് കളിക്കുന്നതെന്ന് അവന് നന്നായി അറിയാം. അണ്ടര്‍ 19 കളിക്കുന്നത് മുതലുള്ള പരിചയമാണത്. എന്‍സിഎയില്‍ ആരെങ്കിലും എനിക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ തന്നിരുന്നെങ്കില്‍ എന്നുണ്ടായിരുന്നു. ഭാഗ്യവശാല്‍ പന്ത് അവിടെയുണ്ടായിരുന്നു. ഞാന്‍ ബാറ്റ് പിടിക്കുന്ന രീതിയെ കുറിച്ച് പന്ത് സംസാരിച്ചു.” കിഷന്‍ പറഞ്ഞു.