മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഡിക്ക് പരിക്കുമൂലം പരമ്പരയിൽ കളിക്കാൻ കഴിയാത്തതിനാൽ രമൺദീപ് സിംഗിനെയും ശിവം ദുബെയെയും ശേഷിക്കുന്ന മത്സരങ്ങൾക്ക് ടീമിൽ ഉൾപ്പെടുത്തി. പുറംവേദന അനുഭവിക്കുന്ന റിങ്കു സിംഗിന് മൂന്നാം ടി20 മത്സരത്തിൽ വിശ്രമം നൽകുന്നതിനാൽ ശിവം ദുബെയെ ടീമിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു
പരിക്കില്‍ നിന്ന് മോചിതനാവാനുള്ള ചികിത്സക്കായി നിതീഷ് കുമാര്‍ റെഡ്ഡി ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോകും. ചെന്നൈയില്‍ നടന്ന രണ്ടാം ടി20 മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പരിക്കേറ്റു. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ മത്സരത്തില്‍ നിതീഷ് പ്ലേയിംഗ് ഇലവനിൽ ഇടം ലഭിച്ചിരുന്നില്ല. അതേസമയം, ആദ്യ മത്സരത്തില്‍ കളിച്ചെങ്കിലും റിങ്കു സിംഗിന് ബാറ്റിംഗിന് അവസരം ലഭിച്ചില്ല.രിക്കില്‍ നിന്ന് മോചിതനാവാനുള്ള ചികിത്സക്കായി നിതീഷ് കുമാര്‍ റെഡ്ഡി ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോകും. ചെന്നൈയില്‍ നടന്ന രണ്ടാം ടി20 മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പരിക്കേറ്റു. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ മത്സരത്തില്‍ നിതീഷ് പ്ലേയിംഗ് ഇലവനിൽ ഇടം ലഭിച്ചിരുന്നില്ല. അതേസമയം, ആദ്യ മത്സരത്തില്‍ കളിച്ചെങ്കിലും റിങ്കു സിംഗിന് ബാറ്റിംഗിന് അവസരം ലഭിച്ചില്ല.