ഗൂഗിൾ പേ വഴിയാണ് ഇപ്പോൾ പണമിടപാടുകൾ ഏറെയും നടക്കാറുള്ളത്. എന്നാൽ ഇത് കൂടാതെ വ്യക്തിഗത വായ്പകളും ഗൂഗിൾ പേ വഴി ലഭ്യമാകും എന്നത് ഉപയോക്താക്കളെ സംബന്ധിച്ച് ആശ്വാസം നൽകുന്നതാണ്. എന്നാലിത് ഗൂഗിൾ പേ നേരിട്ട് നൽകുന്ന ഒരു വായ്പയല്ല. ചില ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങളും ബാങ്കുകളുമൊക്കെയായി സഹകരിച്ചു കൊണ്ടാണ് ഗൂഗിൾ പേ ഈ വായ്പ നൽകുന്നത്. ചെറുകിട ബിസിനസുകാർ, ഗൂഗിൾ പേ ഉപയോക്താക്കൾ എന്നിവർക്കാണ് ലോൺ നൽകുന്നത്. ഡിഎംഐ ഫിനാൻസുമായി ചേർന്ന് ചെറുകിട ബിസിനസുകാർക്ക് ഗൂഗിൾ പേ ലോൺ നൽകുന്നു.12 ശതമാനം മുതൽ പലിശയിൽ ലോൺ ലഭ്യമാകും. 111 രൂപ മുതൽ ഇഎംഐയിൽ ലോൺ ലഭ്യമാണ്.
ഈ ലോൺ ലഭിക്കുന്നതിനായി ആദ്യം അപേക്ഷ നൽകേണ്ടതുണ്ട്. അതിനായി ഗൂഗിൾ പേ ആപ്പ് തുറന്നതിന് ശേഷം മണി വിഭാഗത്തിലെ ലോൺ എന്നതിൽ ക്ലിക്ക് ചെയ്യുക. ഓഫറുകൾ എന്നതിൽ ലോൺ ഓഫറുകൾ കാണാം. ഇവയിൽ നിന്നും പ്രീ-ക്വാളിഫൈഡ് ലോൺ ഓഫർ തിരഞ്ഞെടുക്കേണം. ശേഷം വ്യക്തിഗത വിവരങ്ങൾ നൽകിയതിന് ശേഷം ഫോണിൽ വരുന്ന ഒടിപി നൽകാം. പിന്നീട് സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്‌ത് ലോൺ സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ്. ലോൺ ഓപ്ഷൻ തെരഞ്ഞെടുത്ത് ലോൺ അപേക്ഷ പ്രോസസിങിൽ ആണെങ്കിൽ ഇത് അറിയാൻ സാധിക്കും. ലോണിന് അംഗീകാരം ലഭിച്ചോ എന്നത് ഗൂഗിൾ പേയിലൂടെ അറിയാൻ സാധിക്കും. അംഗീകാരം ലഭിച്ചു എന്ന് ബോധ്യമായാൽ ലോൺ തുകയും കാലാവധിയും തിരഞ്ഞെടുക്കുക. തിരിച്ചടവ് പ്ലാൻ ഉൾപ്പെടെയുള്ള വിശദാംശങ്ങളും കെവൈസി വിവരങ്ങളും നൽകുക. വിവരങ്ങൾ ബാങ്ക് സൈറ്റിൽ അപ്ഡേറ്റ് ചെയ്തതിന് ശേഷമാണ് ലോൺ ലഭിക്കുക. ബാങ്കിന്റെ നിബന്ധനകളും വ്യവസ്ഥകളും വായിച്ച്
അംഗീകരിക്കുക. ശേഷം ഒടിപി നൽകി സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ബാങ്കുമായി ബന്ധപ്പെടാവുന്നതാണ്.