: :
3

What's New?

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിയായ 28കാരിയുടെ …

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, …

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 78 പേരെ ഇനിയും കാണാതായിട്ടുണ്ട്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും …

“13 ദിവസം, 75 കോടി ക്ലബ്ബിൽ ഗുരുവായൂരമ്പല നടയിൽ, പൃഥ്വിരാജ് അടുത്ത 100 കോടി ചിത്രത്തിന് ഒരുങ്ങുന്നു”

പൃഥ്വിരാജ്- ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ റിലീസ് ചെയ്ത ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ കണക്കുകൾ പുറത്ത്. റിലീസ് ചെയ്ത് പതിമൂന്ന് ദിവസത്തെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ആ​ഗോളതലത്തിൽ 75 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നതെന്ന് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ നൂറ് കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ് ​ഗുരുവായൂരമ്പല നടയിൽ. ഈ റിപ്പോർട്ട് പ്രകാരം ആണെങ്കിൽ 2024ൽ 100 കോടി ക്ലബ്ബിൽ ഇടംനേടാന്‍ പോകുന്ന രണ്ടാമത്തെ പൃഥ്വിരാജ് ചിത്രം കൂടിയായിരിക്കും ഇത്. റിലീസ് ചെയ്ത് ആറാം ദിവസത്തിൽ ​ചിത്രം 50 കോടി നേടിയിരുന്നു. മെയ് 16ന് ആയിരുന്നു ഗുരുവായൂരമ്പല നടയിലിന്റെ റിലീസ്.

‘ജയ ജയ ജയ ജയ’ ഹേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്‌ത ഗുരുവായൂരമ്പല നടയിലി’ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ദീപു പ്രദീപ് ആണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പൃഥ്വിരാജും ഇ 4 എന്റർടെയിൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്തയും സി. വി സാരഥിയും ചേർന്നാണ് ‘ഗുരുവായൂരമ്പല നടയിൽ’ നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം – നീരജ് രവി, എഡിറ്റര്‍- ജോണ്‍ കുട്ടി,സംഗീതം- അങ്കിത് മേനോന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിനി ദിവാകര്‍,ആര്‍ട്ട് ഡയറക്ടര്‍- സുനില്‍ കുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍- അശ്വതി ജയകുമാര്‍, മേക്കപ്പ്-സുധി സുരേന്ദ്രന്‍, സൗണ്ട് ഡിസൈനര്‍- അരുണ്‍ എസ് മണി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

അതേസമയം, എമ്പുരാന്‍ എന്ന തന്‍റെ സംവിധാന ചിത്രത്തിന്‍റെ തിരക്കിലാണ് പൃഥ്വിരാജ് ഇപ്പോള്‍. സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണിത്. മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തിന്‍റെ ചിത്രീകരണം തിരുവനന്തപുരത്താണ് പുരോഗമിക്കുന്നത്.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News