: :
3

What's New?

കൊച്ചി: മാടവനയിൽ ‘കല്ലട’ സ്വകാര്യബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ബസിനടിയിൽപെട്ട ബൈക്ക് യാത്രികൻ മരിച്ചു. ഇടുക്കി വാഗമൺ സ്വദേശി ജിജോ സെബാസ്റ്റ്യ(33)നാണ് മരിച്ചത്. ഇടപ്പള്ളി- അരൂർ ദേശീയ പാത ബൈപ്പാസിൽ വച്ച് …

ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതിക്ക് എല്ലാ അനുമതികളും ഉടൻ ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് കേരളം …

ചെന്നൈ: തന്‍റെ ജന്മദിനം ആരാധകര്‍ ആഘോഷമാക്കുന്നതിനിടയില്‍ കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തമുഖത്ത് എത്തിയിരിക്കുകയാണ് താരം. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് വേണ്ട സഹായം എത്തിക്കാന്‍ വെട്രി കഴകം ഭാരവാഹികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അന്‍പതാം …

കൊല്ലം: കടയ്ക്കലിൽ കൈ കഴുകാൻ വെള്ളം നൽകാത്തതിനെ തുടർന്ന് 65 കാരിയായ മാതാവിന്റെ കൈ അടിച്ചൊടിച്ച് മകൻ. കോട്ടുക്കൽ സ്വദേശിനിയായ കുലുസം ബീവിയുടെ ഇടത് കൈയ്യാണ് വിറക് കമ്പ് കൊണ്ട് …

കോഴിക്കോട്: മുഖ്യമന്ത്രിക്ക് നേരെ കോഴിക്കോട് കെഎസ്‌യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നിന്നും മുഖ്യമന്ത്രി കോഴിക്കോട് ബീച്ചിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് …

‘പ്രീ-പോള്‍ സർവേകൾ തട്ടിക്കൂട്ട്, പെയ്ഡ് ന്യൂസ് സ്വഭാവം’; പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഈ പ്രവൃത്തിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പ്രീ-പോള്‍ സർവേകളിൽ പലതും പെയ്ഡ് ന്യൂസ് സ്വഭാവത്തിലുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില ഏജൻസികളെ വെച്ച് ഒട്ടും സുതാര്യതയില്ലാതെ തട്ടിക്കൂട്ടിയ കണക്കുകൾ വെച്ചാണ് ചിലർ സർവേയെന്ന പേരിൽ തെറ്റായ വിവരം പുറത്തുവിടുന്നതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇതിന്റെ എല്ലാം ലക്ഷ്യം. ഇവ പെയ്ഡ് ആണോയെന്ന് ജനങ്ങൾ സംശയിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മേൽക്കൈ പ്രഖ്യാപിക്കുന്ന സർവേ ഫലങ്ങളെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘‘പക്ഷം പിടിക്കുന്നതും വിശ്വാസ്യതയില്ലാത്തതുമായ വാർത്തകള്‍ പെയ്ഡ് ന്യൂസായിട്ടാണ് വിളിക്കപ്പെടുന്നത്. ഇവിടെയുള്ള ചില സർവേകളും ഇതേ സ്വഭാവത്തിലുള്ളതാണ്’’- മുഖ്യമന്ത്രി പറഞ്ഞു.

2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും ഇത്തരം തെറ്റായ സർവേകൾ പുറത്തുവന്നിരുന്നു. സംസ്ഥാനത്ത് ഉയർന്ന ഭൂരിപക്ഷത്തിൽ ജയിച്ച കെ കെ ശൈലജ മട്ടന്നൂരിൽ തോൽക്കുമെന്നുവരെ സർവേ പ്രവചനമുണ്ടായിരുന്നു. ഒരു സർവേയിൽ തോൽവി പ്രവചിച്ച പലരും ഇപ്പോൾ മന്ത്രിമാരാണ്. – മുഖ്യമന്ത്രി പറഞ്ഞു.

പ്രീ പോൾ സർവേ ഫലങ്ങളെ തള്ളി നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ വിജയിപ്പിച്ചതുപോലെ കേരളത്തിലെ ജനങ്ങള്‍ ഇപ്പോഴും തങ്ങൾക്കൊപ്പം നിൽക്കുമെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. കേരളത്തിലെ ജനങ്ങൾ അവരുടെ രാഷ്ട്രീയമായ അഭിപ്രായങ്ങൾ രൂപപ്പെടുത്തുന്നതിൽ ഇത്തരം തെറ്റായ സർവേ റിപ്പോർട്ടുകളെയോ വാർത്തകളേയോ ആശ്രയിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

IPL Live Score Updates

Recent News