തൃശൂര്‍ വെള്ളക്കാരിത്തടത്ത് വീട്ടുവളപ്പിലെ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു. മാന്ദാമംഗലം ആനക്കുഴി കുരിക്കാശ്ശേരി സുരേന്ദ്രന്റെ വീട്ടുവളപ്പിലെ ആൾമറയില്ലാത്ത കിണറ്റിലാണ് കാട്ടുകൊമ്പന്‍ വീണത്. ചൊവാഴ്ച വെളുപ്പിന് ഒരു മണിയോടെയായിരുന്നു സംഭവം.
തുടര്‍ന്ന് ആനയെ കരയ്ക്ക് കയറ്റാന്‍ ശ്രമം നടന്നെങ്കിലും വിഫലമായി. കിണറിന് സമീപത്തെ മണ്ണിടിച്ച് ആനയെ രക്ഷപെടുത്താനായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും രക്ഷാപ്രവര്‍ത്തകരുടെയും ശ്രമം. ഇതിനായി മണ്ണുമാന്തി യന്ത്രങ്ങളടക്കം കൊണ്ടുവന്നെങ്കിലും ശ്രമം പാഴാകുകയായിരുന്നു. വിസ്തൃതി കുറഞ്ഞ കിണറായതിനാല്‍ നീളമേറിയ കൊമ്പുകള്‍ കുടുങ്ങി അനങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു കാട്ടാന.