ലോക്സഭാ തിരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലെയും വിധിയെഴുതി കേരളം. പോളിങ് സമയം അവസാനിച്ചെങ്കിലും പല ബൂത്തുകളിലും നീണ്ട നിര തുടർന്നു. വരിയിൽനിന്ന എല്ലാവർക്കും സ്ലിപ് നൽകിയതിനാൽ വോട്ട് രേഖപ്പെടുത്താനാകും. 70.35 % പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. രാവിലെ 7 ന് തുടങ്ങിയ പോളിംഗ് പല ബൂത്തുകളിലും രാത്രിയിലും പോളിംഗ് തുടരുകയാണ്. റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയ 2019 നേക്കാൾ ഇത്തവണ പോളിംഗ് ശതമാനം കുറവാണ്. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പത്തനംതിട്ടയിലാണ്. ഇടുക്കി, കോട്ടയ്ക്കൽ, കുട്ടനാട് തുടങ്ങിയയിടങ്ങളിലെ അക്രമ സംഭവങ്ങൾ ഒഴിച്ചാൽ വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു
തിരുവനന്തപുരം-66.43, ആറ്റിങ്ങല്‍-69.40, കൊല്ലം-67.92, പത്തനംതിട്ട-63.35, മാവേലിക്കര-65.88, ആലപ്പുഴ-74.37, കോട്ടയം-65.59, ഇടുക്കി-66.39, എറണാകുളം-68.10, ചാലക്കുടി-71.68, തൃശൂര്‍-72.11, പാലക്കാട്-72.68, ആലത്തൂര്‍-72.66, പൊന്നാനി-67.93, മലപ്പുറം-71.68, കോഴിക്കോട്-73.34, വയനാട്-72.85, വടകര-73.36, കണ്ണൂര്‍-75.74, കാസര്‍ഗോഡ്-74.28 എന്നിങ്ങനെയാണ് പോളിങ് ശതമാനം. ആകെ 2.77 കോടി വോട്ടർമാരാണ് കേരളത്തിലുള്ളത്. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. സിനിമാ താരങ്ങളും രാവിലെതന്നെ വോട്ട് ചെയ്തവരിൽ ഉൾപ്പെടുന്നു. പല ബൂത്തുകളിലും രാവിലെ വോട്ടിങ് യന്ത്രത്തിന് തകരാർ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് വോട്ടിങ് യന്ത്രം മാറ്റി പ്രശ്നം പരിഹരിച്ചു. മറ്റു 12 സംസ്ഥാനങ്ങളിലെ 68 മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമാണിത്. വോട്ടെണ്ണൽ ജൂൺ നാലിന്.