: :
3

What's New?

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിയായ 28കാരിയുടെ …

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, …

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 78 പേരെ ഇനിയും കാണാതായിട്ടുണ്ട്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും …

നരേന്ദ്രമോദിക്ക് പരമോന്നത ബഹുമതി നല്‍കി റഷ്യ; ഇന്ത്യക്കാകെയുള്ള അംഗീകാരമെന്ന് പ്രധാനമന്ത്രി

മോസ്‌കോ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെ ഏറ്റവും പരമോന്നത ബഹുമതി നല്‍കി റഷ്യ. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനാണ് ബഹുമതി നരേന്ദ്രമോദിക്ക് സമ്മാനിച്ചത്. റഷ്യയിലെ ഓഡര്‍ ഓഫ് സെന്റ് ആന്‍ഡ്രു ബഹുമതിയാണ് മോദിക്ക് സമ്മാനിച്ചത്.

ഇത് ഇന്ത്യക്കാകെയുള്ള അംഗീകാരമെന്ന് നരേന്ദ്രമോദി ബഹുമതി ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞു. പുടിനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യ-റഷ്യ ബന്ധം ശക്തമാക്കാനുള്ള നിര്‍ണ്ണായക തീരുമാനങ്ങള്‍ സ്വീകരിച്ചതായി പ്രധാനമന്ത്രി അറിയിച്ചു.

റഷ്യ-യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ വ്‌ളാദിമര്‍ പുടിനുമായി തുറന്ന ചര്‍ച്ച നടന്നെന്നും മോദി പറഞ്ഞു. കുട്ടികള്‍ ഉള്‍പ്പടെ മരിക്കുന്നത് വേദനാജനകമെന്നും യുദ്ധഭൂമിയില്‍ ഒരു പരിഹാരവും പ്രതീക്ഷിക്കരുതെന്നും പുടിനോട് മോദി പറഞ്ഞു. റഷ്യയിലെത്തിയ മോദി പുടിനെ ആലിംഗനം ചെയ്തത് സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയായെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ സെലന്‍സ്‌കി പറഞ്ഞിരുന്നു.

‘റഷ്യയുടെ ക്രൂരമായ മിസൈല്‍ ആക്രമണത്തിന്റെ ഫലമായി ഇന്ന് യുക്രെയ്‌നില്‍ 37 പേര്‍ കൊല്ലപ്പെട്ടു. കുട്ടികളടക്കം 170 പേര്‍ക്ക് പരിക്കേറ്റു. ഒരു റഷ്യന്‍ മിസൈല്‍ ആക്രമണം നടത്തി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ നേതാവ് ലോകത്തിലെ ഏറ്റവും രക്തരൂക്ഷിതമായ കുറ്റവാളിയെ മോസ്‌കോയില്‍വെച്ച് കെട്ടിപ്പിടിക്കുന്നത് കാണുന്നത് വലിയ നിരാശയാണ്. സമാധാന ശ്രമങ്ങള്‍ക്ക് ഇത് വിനാശകരമായ പ്രഹരവുമാണ്’, സെലെന്‍സ്‌കി എക്‌സില്‍ കുറിച്ചു.

മോദിയുമായി ഊഷ്മള ബന്ധം സൂക്ഷിക്കുന്ന പുടിന്‍ റഷ്യയിലെത്തിയ ഉടന്‍ തന്നെ മോദിയെ പ്രശംസിച്ചിരുന്നു. മോദിക്ക് ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാനായെന്ന് പുടിന്‍ പറഞ്ഞപ്പോള്‍ മൂന്നാം തവണയും അധികാരത്തില്‍ എത്തിയത് വലിയ നേട്ടമാണെന്ന് പുടിനോട് മോദി പറഞ്ഞു. 22-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടി പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി റഷ്യയിലേക്ക് തിരിച്ചത്. ഇരുനേതാക്കളും സമകാലിക, ആഗോള, പ്രാദേശിക വിഷയങ്ങള്‍ കാഴ്ചപ്പാടുകള്‍ കൈമാറുമെന്ന് വിദേശകാര്യമന്ത്രാലയം പുറത്ത് വിട്ട പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News