ഡല്‍ഹി ക്യാപിറ്റല്‍സിനെ 67 റണ്‍സിനെ തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഹൈദരാബാദ് ഉയര്‍ത്തിയ 267 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി ക്യാപിറ്റല്‍സ് റണ്‍സിന് 199 എല്ലാവരും പുറത്തായി. പതിവ് പോലെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ മോശം ഫോമാണ് ഡല്‍ഹിക്ക് ഇന്നും വിനയായത്. കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഡല്‍ഹി നിരയില്‍ പൃഥ്വി ഷാ (16) ഡേവിഡ് വാര്‍ണര്‍ (1), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (10) എന്നിവര്‍ നിരാശപ്പെടുത്തി.
എന്നാല്‍ ജേക്ക് ഫ്രേസര്‍ ഒരിക്കല്‍ കൂടി വെടിക്കെട്ട് പ്രകടനം നടത്തിയതോടെ ഡല്‍ഹി ഒരു വേള വിജയം സ്വപ്‌നം കണ്ടു. വെറും 18 പന്തില്‍ അഞ്ച് ഫോറും ഏഴ് സിക്‌സും അടക്കം 65 റണ്‍സാണ് ഫ്രേസര്‍ അടിച്ചെടുത്തത്. ഇതോടെ ആറോവറില്‍ ഡല്‍ഹി 100 കടന്നിരുന്നു. 22 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സുമടക്കം 42 റണ്‍സെടുത്ത അഭിഷേക് പോറേല്‍ ഫ്രേസറിന് മികച്ച പിന്തുണ നല്‍കി.
എന്നാല്‍ മയാങ്ക് മാര്‍ക്കണ്ഡെ ഇരുവരേയും പുറത്താക്കിയതോടെ ഡല്‍ഹി ബാക്ക്ഫൂട്ടിലായി. പിന്നീട് വന്നവരില്‍ 44 റണ്‍സെടുത്ത റിഷഭ് പന്ത് മാത്രമെ പൊരുതി നോക്കിയുള്ളൂ. ഹൈദരാബാദിനായി നടരാജന്‍ നാല് വിക്കറ്റും മാര്‍ക്കണ്ഡെ രണ്ട് വിക്കറ്റും വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് ട്രാവിസ് ഹെഡ് (89), അഭിഷേക് ശര്‍മ്മ (46), നിതീഷ് കുമാര്‍ റെഡ്ഡി (37), ഷഹബാസ് അഹമ്മദ് (59*) എന്നിവരുടെ പിന്‍ബലത്തിലാണ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ആദ്യ ഓവറിലെ 19 റണ്‍സ് മാറ്റിനിര്‍ത്തിയാല്‍ ആറോവര്‍ വരെ ഹൈദരാബാദ് ഓരോ ഓവറിലും 20 ലേറെ റണ്‍സ് നേടി. 6.2 ഓവറില്‍ സ്‌കോര്‍ ബോര്‍ഡ് 131 ല്‍ എത്തിയപ്പോഴാണ് ഡല്‍ഹിക്ക് ശ്വാസം നേരെ വീണത്. വെറും 12 പന്തില്‍ രണ്ട് ഫോറും ആറ് സിക്സുമടക്കം 46 റണ്‍സെടുത്ത അഭിഷേകിനെ കുല്‍ദീപ് അക്സര്‍ പട്ടേലിന്റെ കൈയിലെത്തിച്ചു. പിന്നാലെയെത്തിയ എയ്ഡന്‍ മാര്‍ക്രത്തെയും കുല്‍ദീപ് അക്സര്‍ പട്ടേലിന്റെ കൈകളിലെത്തിച്ചു.
എട്ടാം ഓവറില്‍ ട്രാവിസ് ഹെഡിനേയും കുല്‍ദീപ് മടക്കി. 32 പന്തില്‍ 11 ഫോറും ആറ് സിക്സുമടക്കം 89 റണ്‍സാണ് ട്രാവിസ് ഹെഡ് നേടിയിരുന്നത്. ഇതോടെ ഹൈദരാബാദിന്റെ സ്‌കോറിംഗിന് വേഗത കുറഞ്ഞു. രണ്ട് സിക്സടക്കം നിലയുറപ്പിക്കാന്‍ തുടങ്ങിയ ക്ലാസനെ (18) അക്സര്‍ പട്ടേല്‍ മടക്കിയതോടെ ഡല്‍ഹി നഷ്ടപ്പെട്ട ഗ്രിപ്പ് വീണ്ടെടുത്തു. ഇതോടെ 131 ന് പൂജ്യം എന്ന നിലയില്‍ നിന്ന് 154 ന് നാല് എന്നതിലേക്ക് ഹൈദരാബാദ് വീണു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന നിതീഷ്-ഷഹബാസ് സഖ്യം ഹൈദരാബാദ് സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോയി. ഇരുവരും 61 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വീണ്ടും കുല്‍ദീപ് രക്ഷകനായെത്തിയതോടെ ഈ കൂട്ടുകെട്ട് പൊളിഞ്ഞു. അവസാന ഓവറുകളില്‍ ഷഹബാസ് നടത്തിയ പോരാട്ടമാണ് ഹൈദരാബാദ് സ്‌കോര്‍ 250 കടത്തിയത്. ഡല്‍ഹിക്കായി കുല്‍ദീപ് യാദവ് നാലോവറില്‍ 55 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തി. നാലോവറില്‍ ഒരു വിക്കറ്റേ വീഴ്ത്തിയുള്ളൂവെങ്കില്‍ 29 റണ്‍സ് മാത്രം വിട്ടുകൊടുത്ത അക്സര്‍ പട്ടേലാണ് കുറഞ്ഞ അടി വാങ്ങിയത്.