: :
3

What's New?

തിരുവനന്തപുരം : മലപ്പുറം പാണ്ടിക്കാട് പഞ്ചായത്തിലെ കുട്ടിക്ക് നിപയെന്ന് സംസ്ഥാനത്ത് നടത്തിയ പരിശോധനയിൽ സ്ഥിരീകരണം. കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയിൽ നിപ സ്ഥിരീകരിച്ചുവെന്നും പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം …

കോഴിക്കോട്: മം​ഗളൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന്‍റെ രക്ഷാ പ്രവർത്തനത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഭാര്യ കൃഷ്ണപ്രിയ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. രക്ഷാ പ്രവർത്തനത്തിന് സൈന്യത്തെ …

ചിറ്റൂർ : പാലക്കാട് ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ പുഴയിൽ കുടുങ്ങി. ഇരുവരെയും കരയിലേക്കു കയറ്റിയതായി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. അഗ്നിരക്ഷാ സേനയുടെയും പൊലീസിന്റെയും നേതൃത്വത്തിലാണ് കുട്ടികളെ …

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിൽ തീപിടിത്തത്തിൽ നാല് മരണം. തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുളക്കൽ, ഭാര്യ ലിനി എബ്രഹാം ഇവരുടെ മക്കൾ ഐസക്, ഐറിൻ എന്നിവരാണ് മരിച്ചത്. അബ്ബാസിയയിലെ …

കാര്‍വാര്‍: കര്‍ണ്ണാടകയിലെ അങ്കോലയ്ക്കടുത്ത് ഷിരൂരില്‍ കുന്നിടിഞ്ഞുവീണ് ഉണ്ടായ അപകടത്തില്‍ മലയാളി അര്‍ജുന്‍ അടക്കം മൂന്ന് പേരെ കണ്ടെത്താനുണ്ടെന്ന് ഉത്തരകന്നഡാ ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയ. പത്ത് പേരെ കാണാതായിരുന്നു. അതില്‍ ഏഴ് …

‘തോല്‍വി വേദനിപ്പിക്കുന്നു’; പൊട്ടിക്കരഞ്ഞ് പെപ്പെ, ചേർത്ത് നിർത്തി ആശ്വസിപ്പിച്ച് റോണോ

ബെര്‍ലിന്‍: യൂറോകപ്പ് ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനെതിരെ ഷൂട്ടൗട്ടില്‍ പരാജയം വഴങ്ങി പുറത്തായിരിക്കുകയാണ് പോര്‍ച്ചുഗല്‍. ഇതോടെ അവസാന യൂറോ കപ്പ് കളിക്കുന്ന സൂപ്പര്‍ താരം റൊണാള്‍ഡോയുടെയും പെപ്പെയുടെയും വിടവാങ്ങലിനും മത്സരം വേദിയായി. തോല്‍വിക്ക് പിന്നാലെ പൊട്ടിക്കരഞ്ഞാണ് പെപ്പെ കളംവിട്ടത്. മൈതാനത്ത് വിതുമ്പിയ പെപ്പെയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന റൊണാള്‍ഡോയുടെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ വൈറലാണ്. തുടര്‍ന്ന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പെപ്പെ.

‘റൊണാള്‍ഡോയുടെ ആ കെട്ടിപ്പിടുത്തം ഒരുപാട് കാര്യങ്ങള്‍ അര്‍ത്ഥമാക്കുന്നുണ്ട്. ഞങ്ങള്‍ സഹോദരങ്ങളെപോലെയാണ്. ഇത് ശരിയായ സമയമല്ല. കാരണം ഈ പരാജയം വളരെ വേദനിപ്പിക്കുന്നുണ്ട്. ഭാവിയെ കുറിച്ച് ചിന്തിക്കുന്നതിന് മുന്‍പ് ഈ വേദനയിലൂടെയും ദുഃഖത്തിലൂടെയും കടന്നുപോവേണ്ടതുണ്ട്’, പെപ്പെ പറഞ്ഞു.

‘രാജ്യത്തിന് വേണ്ടി വിജയിക്കുക മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ആരാധകര്‍ക്ക് സന്തോഷം നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. നിര്‍ഭാഗ്യവശാല്‍ ഫുട്‌ബോള്‍ അങ്ങനെയും കൂടിയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിജയിച്ചു. ഇന്ന് ഞങ്ങള്‍ പരാജയപ്പെട്ടു. സാഹചര്യം അംഗീകരിച്ച് സഹതാരങ്ങള്‍ക്ക് ശക്തി പകരേണ്ടതുണ്ട്’, പെപ്പെ കൂട്ടിച്ചേര്‍ത്തു.

നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമുകളും ഗോളുകള്‍ നേടാതിരുന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-3ന് വിജയം സ്വന്തമാക്കി ഫ്രഞ്ചുപട സെമി ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചു. സെമിയില്‍ ഫ്രാന്‍സ് സ്പെയിനിനെ നേരിടും.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

IPL Live Score Updates

Recent News