: :
3

What's New?

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിയായ 28കാരിയുടെ …

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, …

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 78 പേരെ ഇനിയും കാണാതായിട്ടുണ്ട്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും …

നായികയായി നസ്രിയ വീണ്ടും; നായകൻ ബേസിൽ; ‘സുക്ഷ്മദർശിനി’ ടൈറ്റിൽ ലുക്ക് പുറത്ത്

ഇടവേളക്ക് ശേഷം മലയാളത്തിൽ നായിക നസ്രിയ നസീം വീണ്ടുമെത്തുന്നു. ബേസിൽ ജോസഫിനെയും നസ്രിയയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി എം സി ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സുക്ഷമദർശിനി’. സിനിമയുടെ ടൈറ്റിൽ ലുക്ക് പുറത്തുവിട്ടു. ഹാപ്പി ഹവേർസ് എന്റർടൈൻമെന്റ്, എ വി എ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

സംവിധായകൻ എം സി ജിതിൻ, അതുൽ രാമചന്ദ്രൻ എന്നിവരുടേതാണ് കഥ. ഇരുവർക്കുമൊപ്പം ലിബിൻ ടി ബിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചത്. സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.

ദീപക് പറമ്പോൽ, സിദ്ധാർത്ഥ് ഭരതൻ, മെറിൻ ഫിലിപ്പ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, കോട്ടയം രമേഷ്, ഗോപൻ മങ്ങാട്ട്, മനോഹരി ജോയ്, റിനി ഉദയകുമാർ, ജയ കുറുപ്പ്, മുസ്കാൻ ബിസാരിയ, അഭർണ റാം, അഭിരാം പൊതുവാൾ, ബിന്നി റിങ്കി, നന്ദൻ ഉണ്ണി, നൗഷാദ് അലി, ആതിര രാജീവ്, മിർസ ഫാത്തിയ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: ഇംതിയാസ് കദീർ, സനു താഹിർ, ഛായാഗ്രഹണം: ശരൺ വേലായുധൻ, ചിത്രസംയോജനം: ചമൻ ചാക്കോ, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം: വിനോദ് രവീന്ദ്രൻ, മേക്കപ്പ്: ആർ ജി വയനാടൻ, വസ്ത്രാലങ്കാരം: മഷർ ഹംസ, സ്റ്റിൽസ്: രോഹിത് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രതീഷ് മാവേലിക്കര, പോസ്റ്റർ ഡിസൈൻ: പവിശങ്കർ, ചീഫ് അസോസിയേറ്റ്: രോഹിത് ചന്ദ്രശേഖർ, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് അലി, ക്രിയേറ്റീവ് ഡയറക്ടർ: ഹാഷിർ, പിആർഒ: ആതിര ദിൽജിത്ത്.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News