: :
3

What's New?

തിരുവനന്തപുരം : മലപ്പുറം പാണ്ടിക്കാട് പഞ്ചായത്തിലെ കുട്ടിക്ക് നിപയെന്ന് സംസ്ഥാനത്ത് നടത്തിയ പരിശോധനയിൽ സ്ഥിരീകരണം. കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയിൽ നിപ സ്ഥിരീകരിച്ചുവെന്നും പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം …

കോഴിക്കോട്: മം​ഗളൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന്‍റെ രക്ഷാ പ്രവർത്തനത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഭാര്യ കൃഷ്ണപ്രിയ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. രക്ഷാ പ്രവർത്തനത്തിന് സൈന്യത്തെ …

ചിറ്റൂർ : പാലക്കാട് ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ പുഴയിൽ കുടുങ്ങി. ഇരുവരെയും കരയിലേക്കു കയറ്റിയതായി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. അഗ്നിരക്ഷാ സേനയുടെയും പൊലീസിന്റെയും നേതൃത്വത്തിലാണ് കുട്ടികളെ …

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിൽ തീപിടിത്തത്തിൽ നാല് മരണം. തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുളക്കൽ, ഭാര്യ ലിനി എബ്രഹാം ഇവരുടെ മക്കൾ ഐസക്, ഐറിൻ എന്നിവരാണ് മരിച്ചത്. അബ്ബാസിയയിലെ …

കാര്‍വാര്‍: കര്‍ണ്ണാടകയിലെ അങ്കോലയ്ക്കടുത്ത് ഷിരൂരില്‍ കുന്നിടിഞ്ഞുവീണ് ഉണ്ടായ അപകടത്തില്‍ മലയാളി അര്‍ജുന്‍ അടക്കം മൂന്ന് പേരെ കണ്ടെത്താനുണ്ടെന്ന് ഉത്തരകന്നഡാ ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയ. പത്ത് പേരെ കാണാതായിരുന്നു. അതില്‍ ഏഴ് …

ബിസിസിഐ സെക്രട്ടറി സ്ഥാനം ഒഴിയും; ജയ് ഷാ ഐസിസി തലപ്പത്തേയ്ക്ക്?

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ അടുത്ത ചെയര്‍മാൻ സ്ഥാനത്തേയ്ക്ക് ബി സി സി ഐ സെക്രട്ടറി ജയ് ഷാ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ബി സി സി ഐ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് ശേഷമാവും ജയ് ഷാ ഐ സി സി ചെയർമാനാകാൻ മത്സരിക്കുക. നവംബറിലാണ് തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുക്കപ്പെട്ടാൽ ഐസിസിയുടെ പ്രായം കുറഞ്ഞ ചെയർമാനായി ജയ് ഷാ മാറും.

കഴിഞ്ഞ നാല് വർഷമായി ഗ്രെഗ് ബാര്‍ക്ലേയാണ് ഐ സി സിയുടെ ചെയര്‍മാന്‍. ജൂലൈയിൽ ചേരുന്ന ഐ സി സി വാര്‍ഷികസമ്മേളനത്തിൽ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പൂർണരൂപം തയ്യാറാക്കും. വിഷയത്തിൽ ഇതുവരെ ജയ് ഷാ പ്രതികരിച്ചിട്ടില്ല. എങ്കിലും ഐസിസിയിൽ ചില മാറ്റങ്ങൾ ഉണ്ടാകണമെന്ന് ജയ് ഷാ ആ​ഗ്രഹിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായി നടന്ന ട്വന്റി 20 ലോകകപ്പിന്റെ നടത്തിപ്പിൽ ഏറെ വിവാദങ്ങൾ ഉണ്ടായിരുന്നു. പ്രത്യേകിച്ചും അമേരിക്കയിൽ മത്സരങ്ങൾ നടത്തുന്നതിൽ സംഘാടനപരമായ പാളിച്ചകൾ നടന്നതായി ആരോണം ഉയർന്നിരുന്നു. 2019ലെ ബിസിസിഐ സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത ജയ് ഷാ എഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ പ്രസിഡന്റ് കൂടിയാണ്.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

IPL Live Score Updates

Recent News