: :
3

What's New?

തിരുവനന്തപുരം : മലപ്പുറം പാണ്ടിക്കാട് പഞ്ചായത്തിലെ കുട്ടിക്ക് നിപയെന്ന് സംസ്ഥാനത്ത് നടത്തിയ പരിശോധനയിൽ സ്ഥിരീകരണം. കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയിൽ നിപ സ്ഥിരീകരിച്ചുവെന്നും പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം …

കോഴിക്കോട്: മം​ഗളൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന്‍റെ രക്ഷാ പ്രവർത്തനത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഭാര്യ കൃഷ്ണപ്രിയ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. രക്ഷാ പ്രവർത്തനത്തിന് സൈന്യത്തെ …

ചിറ്റൂർ : പാലക്കാട് ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ പുഴയിൽ കുടുങ്ങി. ഇരുവരെയും കരയിലേക്കു കയറ്റിയതായി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. അഗ്നിരക്ഷാ സേനയുടെയും പൊലീസിന്റെയും നേതൃത്വത്തിലാണ് കുട്ടികളെ …

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിൽ തീപിടിത്തത്തിൽ നാല് മരണം. തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുളക്കൽ, ഭാര്യ ലിനി എബ്രഹാം ഇവരുടെ മക്കൾ ഐസക്, ഐറിൻ എന്നിവരാണ് മരിച്ചത്. അബ്ബാസിയയിലെ …

കാര്‍വാര്‍: കര്‍ണ്ണാടകയിലെ അങ്കോലയ്ക്കടുത്ത് ഷിരൂരില്‍ കുന്നിടിഞ്ഞുവീണ് ഉണ്ടായ അപകടത്തില്‍ മലയാളി അര്‍ജുന്‍ അടക്കം മൂന്ന് പേരെ കണ്ടെത്താനുണ്ടെന്ന് ഉത്തരകന്നഡാ ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയ. പത്ത് പേരെ കാണാതായിരുന്നു. അതില്‍ ഏഴ് …

നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ, ഈ അഞ്ച് അബദ്ധങ്ങൾ ഒഴിവാക്കുക.

അമിത വണ്ണം പലരേയും അലട്ടുന്ന പ്രശ്നമാണ്. നിങ്ങളും തടി കുറയ്ക്കാനുള്ള യാത്രയിലാണോ? എന്നാൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഭക്ഷണ ക്രമം, വ്യായാമം തുടങ്ങിയവയൊക്കെ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളിൽ പ്രധാനപ്പെട്ടതാണ്. എന്നാൽ നിങ്ങൾ ചെയ്യുന്ന ചെയ്യുന്ന ചില അബദ്ധങ്ങൾ തടി കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നു. എന്താണ് ആ അബദ്ധങ്ങൾ എന്ന് വിശദാമിയ അറിയാം…

ഭക്ഷണം ഒഴിവാക്കരുത്: തടി കുറയ്ക്കാൻ തുടങ്ങുമ്പോൾ ഭൂരിഭാ​ഗവും ആദ്യം ചെയ്യുന്ന കാര്യം എന്താണെന്നു വെച്ചാൽ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കും. അധിക കിലോ കുറയ്ക്കാനുള്ള പരിഹാരമല്ല ഭക്ഷണം ഉപേക്ഷിക്കുന്നത്. അത് നിങ്ങൾക്ക് തിരിച്ചടിയാകും. ശരീരഭാരം ആരോ​ഗ്യകരമായി കുറയ്ക്കണം. കലോറി കുറവുള്ള ഭക്ഷണം ഒഴിവാക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ മന്ദ​ഗതിയിലാക്കും.

നാരുകൾ ഒഴിവാക്കരുത്: ഭക്ഷണം നിയന്ത്രിക്കുമ്പോൾ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കരുത്. ഫൈബർ ദഹനം വർദ്ധിപ്പിക്കാനും മെറ്റബോളിസം വേഗത്തിലാക്കാനും കലോറി വേഗത്തിൽ കത്തിക്കാനും സഹായിക്കുന്നതാണ്. അമിത സമ്മർദ്ദം: ചിലപ്പോൾ നമ്മുടെ തിരക്കുകൾ നമ്മുടെ കോർട്ടിസോളിൻ്റെ അളവ് ഉയർത്തും. സമ്മർദ്ദത്തിൻ്റെ ആഴവും അതുണ്ടാക്കുന്ന സമ്മർദ്ദവും നമുക്ക് മനസ്സിലാക്കാൻ സാധിക്കില്ല. ഇത് സ്ട്രെസ് ഹോർമോണുകൾ അമിതമായി ഉണ്ടാക്കി ഭാരം വർദ്ധിക്കാൻ കാരണമാകും.

പായ്ക്ക് ചെയ്ത് വാങ്ങുന്ന ഭക്ഷണങ്ങൾ: പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ വാങ്ങുമ്പോൾ ലേബലുകൾ വായിക്കുക. ചിലപ്പോൾ പായ്ക്ക് ചെയ്ത ആരോ​ഗ്യകരമായ ഭക്ഷണങ്ങൾ നിങ്ങൾ കരുതുന്നത് പോലെ ആരോഗ്യകരമാകണമെന്നില്ല. അഡിറ്റീവുകൾ, പ്രിസർവേറ്റീവുകൾ മുതലായവയുടെ അപകടസാധ്യതകൾ ഉണ്ടാവാം. കഴിയുന്നത്ര വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കുക.

വെള്ളം: ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് ശരീരഭാരം കുറയ്ക്കുന്നതിനും ശരീരത്തിന്റെ ആരോ​ഗ്യം നിലനിർ‌ത്താനും ഏറ്റവും അത്യാവശ്യമായ കാര്യം ആണ്. വെള്ളം കുടിക്കാതിരുന്നാൽ ഇത് നിർജ്ജലീകരണത്തിനും അനാവശ്യമായ ദാഹത്തിനും കാരണമാകും.വെള്ളം കുടിക്കുന്നത് മെറ്റാബോളിസം നിരക്ക്, പേശികളുടെ ആരോഗ്യം, വിഷവസ്തുക്കളെ പുറന്തള്ളാൻ എന്നിവയെ സഹായിക്കും.

ഉറക്കക്കുറവ്: ഉറക്കം അത്യാവശ്യമാണ്. കൃത്യമായ ഉറക്കം ലഭിച്ചില്ലെങ്കിൽ‌ അത് മോശമായി ബാധിക്കും. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഉറക്കത്തന്റെ കാര്യത്തിൽ വളരെ ശ്രദ്ധിക്കണം. ശരീരത്തി മതിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ അത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തെ ബാധിക്കും. മുതിർന്നവർക്ക് കുറഞ്ഞത് 7 – 8 മണിക്കൂറെങ്കിലും നല്ല ​ ഉറക്കം വേണം.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

IPL Live Score Updates

Recent News