: :
3

What's New?

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിയായ 28കാരിയുടെ …

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, …

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 78 പേരെ ഇനിയും കാണാതായിട്ടുണ്ട്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും …

‘ചരിത്രപരമായ നേട്ടത്തിൽ ഭാരതം അഭിമാനിക്കുന്നു’; പായൽ കപാഡിയയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ സിനിമയുടെ അഭിമാനമായി മറിയിരിക്കുകയാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന സിനിമയും അതിലെ അണിയറ പ്രവർത്തകരും. പായൽ കപാഡിയാണ് ചിത്രത്തിന്റെ സംവിധാനം. ചലച്ചിത്രമേളയിൽ രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമായ ഗ്രാൻ പ്രി അവാർഡാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ആദ്യമായാണ് ഒരു ഇന്ത്യൻ വനിതയുടെ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്നത്. ഇതോടെ നിരവധി പേരാണ് ചിത്രത്തെയും താരങ്ങളെയും അഭിനന്ദിച്ചെത്തുന്നത്. ഇപ്പോഴിതാ പായൽ കപാഡിയയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. പായൽ കപാഡിയ ഭാരതത്തിന്റെ അഭിമാനമാണെന്നും ചലച്ചിത്ര മേഖലയിലുള്ളവർക്ക് പ്രചോദനമാണെന്നും പ്രധാനമന്ത്രി പ്രശംസിച്ചു. സമൂഹ മാധ്യമത്തിലൂടെയാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്.

” ‘ഓൾ വി ഇമാജിൻ അസ് ലൈറ്റ്’ എന്ന സിനിമയിലൂടെ 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് നേടിയ പായൽ കപാഡിയയുടെ ചരിത്രപരമായ നേട്ടത്തിൽ ഭാരതം അഭിമാനിക്കുന്നു. എഫ്‌ടിഐഐയുടെ പൂർവ വിദ്യാർത്ഥിയായ കപാഡിയയുടെ ശ്രദ്ധേയമായ കഴിവ് ആഗോള വേദിയിൽ തിളങ്ങുന്നു. ഇത് ഭാരതത്തിന്റെ സമ്പന്നമായ സർഗ്ഗാത്മകതയുടെ ഒരു നേർക്കാഴ്ച കാഴ്ചയാണ്. ഈ അഭിമാനകരമായ അംഗീകാരം അവരുടെ അസാധാരണമായ കഴിവുകളെ പ്രദർശിപ്പിക്കുക മാത്രമല്ല, പുതിയ തലമുറയിലെ ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു”- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞുകൊണ്ട് സംവിധായിക പായൽ കപാഡിയയും രം​ഗത്തെത്തി. “അഭിനന്ദന വാക്കുകൾക്ക് വളരെയധികം നന്ദി. എന്നെ സംബന്ധിച്ചിടത്തോളം താങ്കളിൽ നിന്നും ലഭിക്കുന്ന പ്രോത്സാഹനം എനിക്ക് ഏറെ മൂല്യമുള്ളതാണ്”- പ്രധാനമന്ത്രിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പായൽ കപാഡിയ പറഞ്ഞു.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News